കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവത്തെക്കുറിച്ചുള്ള തന്റെ ഭാഗം അവർ വിശദീകരിച്ചത്.
വീഡിയോയിൽ, മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പരിശോധനയുടെ റിപ്പോർട്ടും ഹെലൻ പങ്കുവച്ചിട്ടുണ്ട്. ......
തലശ്ശേരി: ദർസിൽ പഠിക്കുന്ന 14-കാരനായ വിദ്യാർഥിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്ലിം ലീഗ് നേതാവിനെതിരെ തലശ്ശേരി ടൗൺ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് കേസ്. ......
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ കഴിഞ്ഞ ദിവസങ്ങളായി ആശങ്കയുണർത്തിയിരുന്ന കല്ലറ ദുരൂഹതയ്ക്ക് ഒടുവിൽ വിരാമമായി. 38-ാം നമ്പർ കല്ലറ തുറന്ന് നടത്തിയ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹങ്ങളിലൊന്നിന്റെ ശവപ്പെട്ടിക്കുള്ളിലുണ്ടായിരുന്ന പായ കാലക്രമേണ പുറത്തേക്ക് വന്നതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ......
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ കൊല്ലാട സ്വദേശി അഞ്ജു മാത്യു (30) ആണ് മരിച്ചത്. ......
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറ്റിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ മാസം 13-ന് 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുള്ളിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ......
പാനൂർ: അധ്യാപിക ആദിത്യ അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആൺസുഹൃത്ത് ശരൺ ആദിത്യയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ......
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കണ്ടെത്തിയത്. ......
കണ്ണൂർ: പാനൂരിൽ യുവ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി വള്ളങ്ങാട് സ്വദേശി ശരൺ ആണ് അറസ്റ്റിലായത്.......
പാനൂർ: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ......